ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്
ഉറങ്ങിപ്പോയി
മഴവില്ലുപോലെ നീ
വിരിഞ്ഞു കിടപ്പുണ്ടായിരുന്നു
നിന്റെ മുലകള്‍ പോലെ
നിന്റെ മുലകളുണ്ടായിരുന്നു
മറന്നുപോയ ഉപമകളില്‍
തുടകള്‍, തുടിപ്പുകള്‍
നോക്കി നോക്കി കിടക്കുമ്പോള്‍
നിന്റെ വയറിന്റെ അറ്റത്തുനിന്ന്
ഒരു തീവണ്ടി
മുലകള്‍ക്കിടയിലൂടെ
കടന്നുപോകുന്നത് കണ്ടു
താഴേക്ക് ചരിഞ്ഞു നോക്കിയപ്പോള്‍ സാറാ,
എത്രഗൂഢ,മെന്തുഗൂഢമീ,യതിഗൂഢത
എന്നു കണ്ടു
തീവണ്ടി തിരിച്ചുവരുമെന്നു കാത്ത്
കുറേനേരം നോക്കിയിരുന്നു
അടിവാരത്തില്‍ വരെ
പോയേച്ചുവരാം എന്നു കരുതി
മുളകിലല്ലേ എരിവിന്റെ വിത്തുകള്‍
അടിവാരത്തല്ലേ മുളകു പാടം
നീ തിരിഞ്ഞു കിടന്നതാവണം
മുലയിടിഞ്ഞതാവണം
വണ്ടി ലേറ്റ്, സാറാ നിന്റെ വണ്ടി ലേറ്റ്
ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന് ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്കുന്നത്
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്
പാഞ്ഞുപോകുന്നത് കേള്‍ക്കാം
എനിക്കിപ്പം പോണം സാറാ,
എനിക്കിപ്പം പോണം എന്ന
കാറ്റിന്‍മുരള്‍ച്ച നീ കേട്ടില്ല
അതിനിടയില്‍, ഞാനുറങ്ങിപ്പോയി
സാറാ ഇന്നലെ രാത്രിയില്‍
നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന് വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍
29 comments:
ലതീഷെ,
നിന്റെ പുസ്തകം ഇറങ്ങിയിട്ടു വേണം എനിക്ക് കുറച്ചു കവിതകള്‍ പഠിക്കാന്‍.
നീ കവിതയിൽ എന്നും പൂക്കുന്ന മരമാണ്.
അസാധ്യം ചങ്ങാതീ......
കവിത അതിമനോഹരം.
ഹാ...
brilliant!!
ഹാ!
:):)
ലതീഷേ..സാറ ഇന്നലെ എന്റെയടുത്ത് വന്നിരുന്നു, ഉറക്കത്തില്‍
ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന് ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്കുന്നത്
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്
പാഞ്ഞുപോകുന്നത് കേള്‍ക്കാം
എന്തൊക്കെ പൊളിച്ചടുക്കിയാലാണ് നിന്റെ ഉള്ളിലെ നാറാണത്തുഭ്രാന്തന് തീകായാനിരിക്കുന്നത്... :)
ബുക് റിലീസിംഗിന്റെ വാര്‍ത്തയൊന്നുമില്ലേ... നീ എവിടെയാ...
ഉപമകളുടെ കറവക്കാരന് !!
ഭയങ്കരം...
ഉപമകള്‍ തണുത്തു വിറക്കുന്നുണ്ട് ...
ദീപശിഖാകാളിദാസനിനി സെകന്റ് റാങ്ക് മാത്രം :)
കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ
സ്മരണകളുമായി ഉപമകള്‍ ഇങ്ങനെ പരന്നു കിടക്കട്ടെ.
ഉപമയില്ലാത്തെ ഈ എഴുത്ത് ഒരിക്കലും ഉണങ്ങാതിരിക്കട്ടെ.
ജലത്തേക്കാള്‍ സാധ്യത കൂടിയ ഉപമകള്‍....
ഉപമകള്‍ തിരിച്ചുവരുന്നതിനുമുമ്പ്
ഞാനൊരു ഷാര്‍ക്ക് ടൂത്ത് അടിച്ചുവരട്ടെ.
ഇന്നു രാവിലെ പാലാരിവട്ടത്ത് വച്ച് രണ്ടു ഉപമകളെ കണ്ടു. പുല്ലുതീറ്റയ്ക്കിടെ ഓടിപോയതാവും.
ഒടുക്കലത്തെ കവിത. ഞാന്‍ ശപിച്ചു.
ഉപമ.:)
മനസ്സിൽ വിദ്യുൽക്ഷതമേൽപ്പിക്കുന്ന ഉപമകൾ.
എവിടുന്ന് വരുന്നണ്ണാ ഇത്?
ഉപമകളും ഉല്‍പ്രേക്ഷകളും വിരിഞ്ഞു നില്ക്കുന്ന തൊടികളില്‍ മേയാനാണ് ഈ കവിയുടെ നിയോഗം.
എടാ, കവിത എഴുതിയതിന് വെടിവച്ചു കൊല്ലപ്പെടുന്ന ആദ്യ മലയാളി നീയായിരിക്കും...
അങ്ങനെയല്ലാതെ നിന്നെ എങ്ങനെയാ ഒന്ന് സ്നേഹിക്കുക?
ഹോ സ്നേഹിച് സ്നേഹിച്ച് , ഈ ലതീഷിന്റെ ഒരു ടൈം! ( തൂങ്ങിക്കിടന്നാടുന്നു )
ഉപമകളെ പുല്ല് തിന്നന് വിടുന്നവനെ
daaa.....ninne njaan.....
വായിക്കുന്നവന്റെ ആശ്ചര്യം ഏതു വിധേനയും വര്‍ധിപ്പിച്ച് കയ്യടി വാങ്ങാനുള്ള പരാക്രമങ്ങള്ടയില് കവിതകള്‍ ഭാഷ കൊണ്ട് വെള്ള പൂശിയ തീവണ്ടി കക്കൂസ് ശ്ലോകങ്ങളായി പോകുന്നുവല്ലോ. ഹാ കഷ്ടം.
സദാചാര പോലീസല്ല തറയ്ക്ക് തറ മൂഡ് തന്നെയാണ് ഞാനും .പക്ഷെ മുലകളും മുളക് പാടങ്ങളും വിതറാതെ ഒരുത്തനെ പിടിച്ചിരുത്തി ഒരു കവിത വായിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ദുഖകരമാണ് .
Dukhakaram thanne, samshayam illa. Mulakalum mulakum dukhakaram. Kayyadikal athinekkal dukhakaram.
ഹാ !!
ഇപ്പോഴും ഇവിടെ ചർച്ചകൾ ..
ഗുഡ്..
:)
നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന് വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍
മനോഹരം
നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന് വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍
മനോഹരം
Post a Comment