ഭക്ഷണത്തോടുള്ള സ്വാഭാവിക പ്രതികരണം
നിലവില്‍
അസാധ്യമായ ഒന്നാണെങ്കില്
(ചൂണ്ടയില്‍ പുളയുന്ന മണ്ണിരയില്‍
ആനന്ദം തിരഞ്ഞ മത്സ്യം
മുദ്രമോതിരം വിഴുങ്ങിയിട്ടുണ്ടെങ്കിലെന്ത്
ഇല്ലെങ്കിലെന്ത്)
അസാധ്യതയുടെ ബൈബിള്‍
ഇപ്പോളെഴുതി,തുടങ്ങണം
സ്വാഭാവികമായി സാധ്യമല്ലാത്തതിനെക്കുറിച്ച്
ലീല, രാജപ്പന്, പുഷ്പാംഗദന്
തുടങ്ങിയവരുടെ ദൃക്സാക്ഷി വിവരണം
ചേര്‍ത്ത് തുടങ്ങാം
സ്വാഭാവികമായി എല്ലാം അസാധ്യമാണെന്നും
അസ്വാഭാവികമായി എല്ലാം സാധ്യമാണെന്നും
പാസ്റ്റര്‍ ജോണിന് വെളിപാടുണ്ടാകുന്നതിന്റെ
വീഡിയോ, അടക്കിപ്പിടിച്ച ചിരികള്‍
എന്നിവയും ചേര്‍ക്കാം
പതിയെ പതിയെ
ഏത് ചേര്‍ക്കണം
ഏത് ഒഴിവാക്കണം
എന്ന് തര്‍ക്കമുണ്ടാവും
അതിനു ശേഷവും ആലോചിച്ചാല്‍
ആലോചന ഒര,സാധ്യത
എന്തോ വലുത്
ഇനിയും കിട്ടാനുണ്ടെന്ന
വൃഥാവ്യഗ്രത
അസാധ്യതയുടെ ബൈബിള്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളും
ഏതുവേണം ഏതുവേണ്ട എന്ന തര്‍ക്കത്തെപ്പോലും
6 comments:
ദുഷ്ടന് ! സാധ്യതയില്‍ നിന്ന് അസാധ്യതയിലേക്ക് ഇത്രയും ചെറിയകുറുക്കുവഴിയുണ്ടെന്ന് നിന്നോടാരുപറഞ്ഞു. ഇടയ്ക്കെന്തൊക്കെ! വിദൂരസാധ്യതകള്‍ അതിവിദൂരദാധ്യതകള് ഗോപ്യസാധ്യതകള് അങ്ങനെ പലതും...
അരാജകവാദികളുടെ രാജാവിന്റെ രാജ്യം അത്ര വേഗമൊന്നും വരൂല്ല മോനേ...
തെറ്റിദ്ധരിക്കണ്ട. തെക്കേക്കരയിലെ കുട്ടപ്പന് വടക്കേ ചരിവിലെ അമ്മിണിയെ പാറക്കെട്ടിനിടയിലെ പറങ്കിമാവിന്‍ ചുവട്ടില്‍ വച്ചുകാണാനിടയുള്ള വീദൂരസാധ്യതയും ആ സമയത്ത് അമ്മിണി പുഷ്പവല്ലിയുടെ മുടിയഴിച്ച് മണത്ത് ഉമ്മവച്ചിരിക്കുകയായിരുന്നു എന്ന അതിവിദൂരസാധ്യതയും -- രണ്ടും ഉദാ.-- [ഭക്ഷണത്തോട് സ്വാഭാവികമായി പ്രതികരിക്കാനുള്ള] അസാധ്യതയെ സാധ്യതയുടെ ചുവട്ടില്‍ കൊണ്ടുവന്നുകെട്ടുന്നില്ലേ എന്നാണ്.. സാധ്യതയും അസാധ്യതയും തമ്മില്‍ ഒളിവിന്റെയും തെളിവിന്റെയും അതിരല്ലേയുള്ളൂ എന്നും.
ആനന്ദം എന്ന ലേബലാണ് അസലായത്!
വല്ലപ്പോഴും ഒരു അനോണി കമന്റിടുന്നതായിരുന്നു. അതും പൂട്ടി.
സാധ്യതയുടെയും അസാധ്യതയുടെയും എത്രയെത്ര സാധ്യതകളാണു മനസിലെത്തിച്ചത് ഈ ചതിക്കവിത.
ഗുപ്താ, സത്യത്തില്‍ ‘സ്വാഭാവിക പ്രതികരണം’ എന്നതാണ് നമ്മുടെ പ്രശ്നം. അതില്‍ തന്നെ എത്രത്തോളം സ്വഭാവികതയുണ്ട്, സ്വാഭാവികതയില്‍ എത്രത്തോളം അസ്വാഭാവികതയുണ്ട് എന്നൊക്കെ ആലോചിച്ചാല്‍ ഇതല്ലാതെ വേറെ വഴിയില്ല :)
അനീഷേ, അനാവശ്യ ചര്‍ച്ചകള്‍ക്ക് മറുപടി പറയാനുള്ള ഊര്‍ജം ഇല്ലാത്തതു കൊണ്ടാണ് അതു പൂട്ടിയത്. തനി ‘കേരളീയതയെ‘ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന അവസ്ഥ ഇപ്പോള്‍ നിലവിലില്ല :)
നന്ദി ഹാരീസ്.
Post a Comment