Saturday, December 5, 2009

ഉപമകള്‍ വില്‍പനയ്ക്ക്

കാപ്പികുടിക്കുകയായിരുന്നു
പതിവുപോലെ
ആളൊഴിഞ്ഞ,
നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ
ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ
മരത്തണലില്‍ നമ്മള്‍

പഴക്കമേറിയ മറ്റേതോ
കോഫീഷോപ്പിന്റെ
അഗാധമായ ഒച്ചയില്ലായ്മ
നമുക്കുചുറ്റം

നടന്നിടത്തേക്കു തന്നെ വീണ്ടും
നടക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങള്‍
മരക്കൊമ്പത്തെ പക്ഷികള്‍
ചില്ലകള്‍ക്കിടയിലെ വെളിച്ചം
ഇലകളിലെ ദൈവങ്ങള്‍
അങ്ങനെനിറയെപ്പേര്‍
വരുമെന്നും ശേഷം
സുഖകരമാകുമെന്നും
നമ്മള്‍ പരസ്പരം, ഒരേസമയം

അതിനുശേഷം നമ്മുടെ കാപ്പിക്കട
ഒരു ജൂതത്തെരുവ്
വന്നുപോയതിന്റെ മൗനം
അവിടവിടെ തൂവിക്കിടക്കുന്ന
ഉറുമ്പുകളുടെ ഹൈവേ
കൈകളില്‍ ബിയര്‍കുപ്പികളുമായി
ഇലകള്‍, ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍

അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

തൊട്ടാവാടിപ്പൂക്കളിലെ കാറ്റ്
ഈ കൊമ്പ് ആ കൊമ്പ്
അതിരാവിലെ പൊഴിഞ്ഞുവീഴുന്ന
ബാക്കിരാത്രികള്‍
അങ്ങനെനിറയെപ്പേര്‍

അതിനുശേഷം നമ്മുടെ
പട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍...

21 comments:

ആന്റി/ urumbi said...

ഇപ്പോള്‍ ഒരു കോക്കനട്ട് അടിക്കുന്നു. പോട്ട്യോ ഇല്ല്യോ എന്ന് നോക്കാന്‍ പിന്നെ വരാം .

ഞാന്‍ എന്നെ ഫേമസ് ആക്കിയേ അടങ്ങൂ

അനിലൻ said...

കൊറേണ്ടല്ലോ!
ഗോവേല്‌ ഉപമകള്‍ വില്‍ക്കാന്‍ വച്ചിരിട്ടുണ്ടായിരുന്നോടാ?

അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

തകര്‍ത്തു! എന്നെങ്ങാനും പറഞ്ഞാല്‍ ആരെങ്കിലും വന്ന് തരിപ്പണാക്കുമോ :)
ഉമ്മ!

ഗുപ്തന്‍ said...

നീ സ്വയം റീമിക്സ് ചെയ്തുതുടങ്ങിയോ പിന്നെയും :)

നമ്മിലേക്കുതന്നെ വന്നുപോകുന്ന വഴികള്‍, എന്റെപട്ടമേ എന്റെ നൂലേ എന്നൊക്കെ വായിക്കുമ്പോള്‍, ഉപമകള്‍ പിന്നെയും നീ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍ പണ്ട് ഈവഴി നീ തന്നെകൊണ്ടുപോയതല്ലേ എന്ന് ഓര്‍ക്കുന്നത് ഞാന്‍ മാത്രമാണോ ?

പക്ഷേ ദേയാ വൂ തരുമ്പൊഴും നീ നീയാണെടാ. അതുകൊണ്ട് നിറയെ സന്തോഷം. പിന്നെയും.

Anonymous said...

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

:)

Melethil said...

(ഇവിടെ കമന്റ്‌ അടിച്ചു) തല പോയാലും വേണ്ടില്ല, ബലേ ഭേഷ് !

അനില്‍@ബ്ലോഗ് // anil said...

മനസ്സമാധാനത്തോടെ വായിച്ചവസാനിപ്പിച്ചു.
എന്നാലും വരികളില്‍ ഒരു തളച്ച പോലെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍ക്കൂട്ടങ്ങളേ.., എനിക്കൊരുമ്മ കടം തരുമോ???

simy nazareth said...

ഇതെന്തോന്നെടേയ്, ആണുങ്ങള്‍ പരസ്പരം ഉമ്മകൊടുത്ത് കളിക്കുന്ന കളിക്കെന്താ പറയുക?

പെണ്‍പിള്ളേരാരുമില്ലേയ്

prasanth kalathil said...

കൈകളില്‍
ബിയര്‍കുപ്പികളുമായി ഇലകള്‍,
ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍
... :)

ഇനിയെന്ത് പറയാൻ..

ശ്രീജ എന്‍ എസ് said...

അതിനുശേഷം നമ്മുടെ കാപ്പിക്കട
ഒരു ജൂതത്തെരുവ്
വന്നുപോയതിന്റെ മൗനം
അവിടവിടെ തൂവിക്കിടക്കുന്ന
ഉറുമ്പുകളുടെ ഹൈവേ
കൈകളില്‍ ബിയര്‍കുപ്പികളുമായി
ഇലകള്‍, ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍


:)

Deepa Bijo Alexander said...

"അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം"

ഹും...കാഴ്ച്ചകള്‍ വന്നു നിറഞ്ഞ്....കണ്ണില്‍ നിന്ന് വരികള്‍ മാഞ്ഞു പോകുന്നു....

ബിനോയ്//HariNav said...

"..നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം.."

:)

sree said...

ഇലകളിലേ ദൈവമേ, ഇലയനക്കങ്ങളിലെ വെളിച്ചമേ നിന്റെ ഉപമകള്‍ മൊത്തമായി ഞാനെടുക്കട്ടെ...നിന്റെ പട്ടവും നിന്റെ നൂലും തിരികെ തരാം.

(ഇതു നിനക്കുള്ളതല്ല :)

ലേഖാവിജയ് said...

പൈങ്കിളിക്കവിതയാ ? വെറുതെയല്ല എനിക്കു മനസ്സിലാകാഞ്ഞത്.. :)

പാമരന്‍ said...

ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്...

Calvin H said...

അയ്യേ കട്ടൻ‌കാപ്പിയായിരുന്നാ ;)

Dinkan-ഡിങ്കന്‍ said...

:)


ഗുപ്തന്‍ പറഞ്ഞത് തന്നെ റിപ്പീറ്റുന്നു

Mahi said...

ഗുപ്തന്‍ പറഞതിനൊട്‌ യോജിക്കുന്നു വേണമെങ്കില്‍ എന്റെ വക ഒരഭിപ്രയം കൂടി ഇഷ്ടമായില്ല (വേറെ കവിതകളുമായി തട്ടിച്ചു നോക്കുമ്പോഴല്ല നീയുമായി തട്ടിച്ചു നോക്കുമ്പോള്‍)

Pramod.KM said...

കറവക്കാരന്‍ വരും മുന്‍പ് ഉപമകള്‍ പുല്ലു തിന്നുവരികയും, വില്‍പ്പനയ്ക്ക് വെയ്ക്കപ്പെടുകയും ചെയ്തോ!:)

Latheesh Mohan said...

കയ്യടിച്ചവര്‍ക്കും കരണത്തടിച്ചവര്‍ക്കും മോശം കവിതകളുടെ കുറ്റബോധംകൊണ്ട് കൂപ്പുകൈ :) :)

iam a nomad said...

നമ്മള്‍ കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

തൊട്ടാവാടിപ്പൂക്കളിലെ കാറ്റ്
ഈ കൊമ്പ് ആ കൊമ്പ്
അതിരാവിലെ പൊഴിഞ്ഞുവീഴുന്ന
ബാക്കിരാത്രികള്‍
അങ്ങനെനിറയെപ്പേര്‍......
hooooo