Saturday, July 23, 2011

ഒരു പുക കൂടിയെടുത്തിട്ട് പിരിയാം നമുക്കോമനേ



 **
എവിടെയാണ് നീയിപ്പോള്‍?/എഴുപത് വയസ്സായിക്കാണണം/നിനക്കിപ്പോളെങ്കില്‍
എവിടെയാണ്/എവിടെയാണെഴുപഴുതുകള്‍/തിരഞ്ഞ് നീ  ഇപ്പോള്‍?
 
അയച്ച കത്തുകള്‍ക്കുള്ള മറുപടികള്‍/ നിരോധിച്ചിരിക്കുന്നയിടങ്ങളിലെവിടെയോ
ആണ് നീയെന്ന് കരുതുന്നു/ എങ്കിലും/ ഏത് വണ്ടിയില്‍
ഏത് വേഷത്തില്‍/ ഏത് ലിംഗത്തില്‍/ നീയിപ്പോള്‍
അറുപതിലറുവറുതിയിലാണ്/ നീയെങ്കിലും
കാത്തിരിക്കുന്നു
നാല്‍പതിനു മുമ്പ്/ നീ മറന്നുപോയ/ നിന്റെ ഇരുപത് വര്‍ഷങ്ങള്‍


തിരിച്ചുവരുമ്പോഴെങ്കിലും/ മറക്കാതിരിക്കുക/ മരിക്കുന്നതിനുമുമ്പ്
മറന്നുവച്ച മതിഭ്രമത്തെ


 **


വളരെക്കാലം അകലെയേതോ കൊമ്പിലിരുന്ന/
കറുപ്പും മഞ്ഞയും വരകളുള്ള/
വളരെച്ചെറിയൊരു പക്ഷി/ ഏറെക്കാലത്തെ നോക്കിയിരിപ്പില്‍ അലിഞ്ഞ് /
പറന്നടുത്തേക്കു വരുമ്പോള്‍/
നമ്മളതിനെ പെട്ടന്ന് വായിച്ചു തീര്‍ത്തുകളഞ്ഞാല്‍/
കയ്യിലൂടൂര്‍ന്നൊരാള്‍ മരിച്ചതിന്റെ നിരാശ/
ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടായിരുന്ന/
പഴയകാലങ്ങളില്‍ നിന്ന്
ഇരുപതു വര്‍ഷങ്ങള്‍
മറന്നുപോയൊരു ബാങ്ക് അക്കൗണ്ടില്‍ നിന്ന്
വളരെവലിയൊരു തുക
പെ/ട്ട/ന്ന്/ക/ണ്ടു/കി/ട്ടു/ന്ന/തു/പോ/ലെ


എങ്കില്‍ പോലും


ഒരു പുക, ഒരു പുകകൂടിയെടുക്കാതെ
എങ്ങനെ നമ്മളോമനേ :)

10 comments:

Sujeesh n m said...

Give me a PUFF,

Oh! My Sara!!!!

ഗുപ്തന്‍ said...

പോണേന് മുമ്പ് പണ്ട് മറന്നു വച്ച പാവാട കൊടുത്തേക്കണേടാ...

അനില്‍@ബ്ലോഗ് // anil said...

കുറെ കാലത്തിനു ശേഷം വന്ന കവിത.
ആകെ ഒരു മാറ്റം പോലെ.

കൂടപ്പിറപ്പ് said...

...:)

ശ്രീനാഥന്‍ said...

വ്യത്യസ്തതയുള്ള ലതീഷിന്റെ കവിതകൾ മുടങ്ങാതെ വരട്ടെ!

Rammohan Paliyath said...

ആമീ-ന്‍

ഗുപ്തന്‍ said...

ലവള്‍ തിരിച്ചുവന്നിട്ടും പുതിയ പച്ചപ്പൊന്നും ഇല്ലേടേയ്...

yousufpa said...

നല്ല ഫീൽ തരുന്ന കവിത. ഇഷ്ടപ്പെട്ടു.

prathap joseph said...

ചരിത്രം കൊള്ളാം , രാഷ്ട്രീയം കൊള്ളില്ല...എന്നും പുല്‍ കോര്‍ട്ടില്‍ മാത്രം കളിച്ചാല്‍ മതിയോ...

Arafath Yasar said...

ഇടക്കെങ്കിലും കളിമൺ കോർട്ടിലെ നദാലാകണം :)